രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയാണ് 'അനിമല്‍' ഡിസംബറില്‍, നായിക രശ്മിക മന്ദാന, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (16:15 IST)
രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയാണ് 'അനിമല്‍'. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും. സിനിമ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടീസര്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിക്ക് പുറത്തു വരും.
 
'അര്‍ജുന്‍ റെഡ്ഡി', 'കബീര്‍ സിങ്' തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന സിനിമ ആയതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി തുടങ്ങിയ താരനിര സിനിമയിലുണ്ട്.ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഡിസംബര്‍ ഒന്നിനാണ് റിലീസ്.
 
ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിത് റോയ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article