ആധാർ അപ്ഡേറ്റ് ചെയ്യാത്തവരെ, ശാന്തരാകുകിൻ: സമയം വീണ്ടും നീട്ടി

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (19:50 IST)
ആധാർ അനുബന്ധരേഖകൾ യുഐഡിഎഐ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയം ഡിസംബർ 14 വരെ നീട്ടി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആധാർ അപ്ഡേഷനായി അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ മാസം 14ന് സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയം അവസാനിക്കുമെന്നാണ് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഈ സമയപരിധിയാണ് ഡിസംബറിലേക്ക് മാറ്റിയത്.
 
10 വർഷം മുൻപ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്നാണ് യുഐഡിഎഐ ആവശ്യപ്പെട്ടിരുന്നത്. മൈ ആധാർ പോർട്ടൽ വഴി പേര്,മേൽവിലാസം എന്നിവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് മാറ്റം വരുത്താം. ഇപ്പോൾ ഡിസംബർ 14 വരെ ഈ വിവരങ്ങളെല്ലാം യുഐഡിഎഐ പോർട്ടലിൽ സൗജന്യമായി അപ്ലോഡ് ചെയ്യാം. ഇതിനായി മൈ ആധാർവെബ്സൈറ്റിൽ എൻ്റെ ആധാർ മെനുവിൽ പോയി അപ്ഡേറ്റ് ഓപ്ഷൻ തിരെഞ്ഞെടുത്ത് ആവശ്യമായ ഡോക്യുമെൻ്റുകളുടെ പകർപ്പുകൾ അപ്ലോഡ് ചെയ്യാം.
 
 നൽകിയ വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം ഒടിപി ഉപയോഗിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാം. അക്ഷയകേന്ദ്രങ്ങൾ വഴി ചെറിയ ഫീസ് നൽകിയും ഈ സേവനം പ്രയോജനപ്പെടുത്താം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍