പാൻ ആധാറുമായി ലിങ്ക് ചെയ്തില്ല? അസാധുവായ പാൻ എങ്ങനെ പ്രവർത്തനക്ഷമമാക്കാം

ശനി, 1 ജൂലൈ 2023 (16:15 IST)
പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. പല തവണ അവസാന തീയ്യതി നീട്ടിയെങ്കിലും ജൂണ്‍ 30ന് ശേഷം അവസാന തീയ്യതി നീട്ടുന്ന പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്നിരുന്നില്ല. ഇതോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.
 
ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത പാന്‍ കാര്‍ഡ് ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇതോടെ സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്‌തെങ്കില്‍ മാത്രമെ നടപടികള്‍ പൂര്‍ത്തിയാക്കാനാവു. അസാധുവായ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ 1000 രൂപ പിഴ നല്‍കേണ്ടതായി വരും. വീണ്ടും പ്രവര്‍ത്തനക്ഷമമായാല്‍ പിഴയോട് കൂടി ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍