ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് 2023 ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കാന്‍ ബിസിസിഐ. രണ്ടാം നിര ടീമിനെയായിരിക്കും ഏഷ്യന്‍ ഗെയിംസിനായി അയക്കുക. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉള്‍ച്ചേര്‍ക്കുന്നത്. നേരത്തെ 2010, 2014 വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. പുരുഷ, വനിത ടീമുകളെ ക്രിക്കറ്റിനായി അയക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് വി.വി.എസ്.ലക്ഷ്മണ്‍. രാഹുല്‍ ദ്രാവിഡിന്റെ അസാന്നിധ്യത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പില്‍ അടക്കം ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരുന്നു. ഏകദിന ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ തല്‍സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന പേര് കൂടിയാണ് ലക്ഷ്മണ്‍.