ഫഹദ് ഫാസിലിന്റെ 'ആവേശം' രണ്ടാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടോടെ മുന്നേറുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ബ്ലോക്ക് ബസ്റ്ററായി മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത 14 ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നേടിയ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
14 ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്ന് 52.31 കോടി ചിത്രം നേടി.
ആവേശം 14-ാം ദിവസം ഇന്ത്യയിൽ നിന്ന് 2.60 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 24-ന്, പതിനാലാം ദിവസം 34.39% ഒക്യുപെൻസി രേഖപ്പെടുത്തി. ആഗോള കളക്ഷൻ 99.75 കോടി രൂപയും വിദേശ കളക്ഷൻ 42 കോടി രൂപയുമാണ്.
ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രങ്കന് എന്ന കഥാപാത്രം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.