കൂടെയുള്ളത് മുറപ്പെണ്ണ്, ബാല ചെന്നൈയില്‍ പോയത് വേറൊരു കാര്യത്തിന് !

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂണ്‍ 2024 (13:31 IST)
നടന്‍ ബാലയുമായുള്ള വിവാഹശേഷമാണ് എലിസബത്ത് ഉദയനെ മലയാളികള്‍ കൂടുതല്‍ അറിയുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതലായി സന്തോഷകരമായ ജീവിതം നയിച്ചുവരികയാണ് ദമ്പതിമാര്‍. അടുത്തിടെ കരള്‍ രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സയിലായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എലിസബത്തായിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെന്നും ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. അതിനിടെ ബാല പങ്കുവെച്ച ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
 
ബാല ഇടയ്ക്ക് ചെന്നൈയിലുള്ള കുടുംബത്തിനോടൊപ്പം ഒത്തുചേരാറുണ്ട്. ഓര്‍മ്മകളും സന്തോഷങ്ങളുമെല്ലാം അവരുമായി പങ്കുവെച്ച് സമാധാനത്തോടെ നടന്‍ മടങ്ങും. അമ്മാവന്റെ മകള്‍ കോകിലയുടെ പിറന്നാളാഘോഷിക്കാനായി ബാല എത്തിയിരുന്നു. ബാലയ്ക്കായി കോകില നല്ല ഭക്ഷണം തയ്യാറാക്കി കൊടുത്തു. അതിനിടെ ബാല രണ്ടാം വിവാഹം കഴിച്ചോ എന്ന അഭ്യൂഹം പ്രചരിച്ചു.
 
മുറപ്പെണ്ണ് ആണെങ്കിലും സഹോദരബന്ധമാണ് ഇരുവര്‍ക്കും ഇടയില്‍ എന്നാണ് ആരാധകര്‍ പറയുന്നത്. കാര്യം എന്തൊക്കെയായാലും എലിസബത്തിനെ കൂട്ടി വരണം എന്നാണ് ചില ആരാധകര്‍ ബാലയോട് പറയുന്നത്.ഇങ്ങനെ ഒറ്റക്ക് ജീവിക്കാതെ അണ്ണാ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ എന്നാണ് മറ്റ് ചിലര്‍ നടനോട് കമന്റുകളിലൂടെ പറയുന്നത്. എന്നാല്‍ എല്ലാവരോടും നന്ദി മാത്രമാണ് ബാല മറുപടിയായി പറഞ്ഞത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article