600 കോടി ബജറ്റില്‍ 250 കോടിയും താരങ്ങളുടെ പ്രതിഫലം !'കല്‍ക്കി 2898 എഡിയില്‍ അഭിനയിക്കാന്‍ വമ്പന്‍ തുക ചോദിച്ച് പ്രഭാസ്, പ്രധാന താരങ്ങള്‍ക്ക് ലഭിച്ചത്

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂണ്‍ 2024 (13:29 IST)
ജൂണില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി.മഹാനടി സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന സിനിമ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കളക്ഷനില്‍ പുതു റെക്കോര്‍ഡ് ഇടും എന്നാണ് പ്രതീക്ഷ. ജൂണ്‍ 27ന് റിലീസ് ചെയ്യുന്ന സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
600 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മുതല്‍മുടക്കിന്റെ വലിയൊരു ഭാഗവും താരങ്ങള്‍ക്കുള്ള പ്രതിഫലമാണ്. നായകനായ പ്രഭാസ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 150 കോടിക്ക് മുകളില്‍ നടനു വേണ്ടി നിര്‍മ്മാതാക്കള്‍ മുടക്കി. ദീപിക പദുകോണിനെ നായികയായി ടീമില്‍ എത്തിക്കാനും വന്‍ തുക വേണ്ടിവന്നു. 
 
 ദീപികയുടെ പ്രതിഫലം 20 കോടിയാണ്.അമിതാഭ് ബച്ചനും കമല്‍ ഹാസനുമാണ് സിനിമയിലെ മറ്റ് ആകര്‍ഷണം. ദീപിക വാങ്ങുന്ന അതേ പ്രതിഫലം ഇരുനടന്മാര്‍ക്കും നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദിഷ പഠാനിക്ക് 5 കോടിയാണ് പ്രതിഫലം. എല്ലാ അഭിനേതാക്കള്‍ക്കും ചേര്‍ത്ത് 250 കോടി നിര്‍മ്മാതാക്കള്‍ നല്‍കും.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സിനിമയ്ക്കായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article