സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും പ്രണയം തുടങ്ങുന്നു, വീഡിയോയുമായി സംവിധായകൻ രതീഷ് പൊതുവാൾ

കെ ആര്‍ അനൂപ്
ചൊവ്വ, 13 ജൂണ്‍ 2023 (15:11 IST)
'ന്നാ താൻ കേസ് കൊട്'ലെ സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും പ്രണയകഥ സിനിമയാകുന്നു. 'ഹൃദയഹാരിയായ പ്രണയകഥ'എന്നാണ് പേരിട്ടിരിക്കുന്നത്.രതീഷ് പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജേഷ് മാധവും ചിത്ര നായരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

സുരേശേട്ടന്റെയും സുമലത ടീച്ചറുടേയും ജീവിത പശ്ചാത്തലം പ്രമേയമാകുന്ന സ്പൂഫ് ചിത്രമായിരിക്കും ഇത്. നേരത്തെ പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോ വൈറലായി മാറിയിരുന്നു. ഇപ്പോഴാ അത്തരത്തിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

 സിൽവർ ബേ സ്റ്റുഡിയോസിന്റേയും സിൽവർ ബ്രോമൈഡ് പിക്‌ചേഴ്‌സിന്റേയും ബാനറിൽ ഇമ്മാനുവൽ ജോസഫ് , അജിത്ത് തലാപ്പിള്ളി എന്നിവരാണ് നിർമാണം. രതീഷ് പൊതുവാളും ജെയ് കെ , വിവേക് ഹർഷൻ എന്നിവർ സഹ നിർമാതാക്കളുമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajesh Madhavan (@rajeshmadhavan)

 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article