'777 ചാര്‍ലി'കേരളത്തില്‍ നിന്ന് എത്ര കോടി നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂണ്‍ 2022 (08:56 IST)
മലയാള സിനിമകളെക്കാള്‍ കഴിഞ്ഞ ആഴ്ചകളില്‍ നേട്ടമുണ്ടാക്കിയത് ഇതര ഭാഷാ ചിത്രങ്ങളാണ്.അടുത്തിടെ ഇറങ്ങിയ മലയാള സിനിമകള്‍ കേരള ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ 'വിക്രം', '777 ചാര്‍ലി' തുടങ്ങിയ ചിത്രങ്ങള്‍ കോടികള്‍ സ്വന്തമാക്കി.
 
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' 12-ാം ദിവസങ്ങളായി കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. മൂന്ന് കോടിയിലധികം രൂപയാണ് നേടിയത്.ജൂണ്‍ 10 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
 
അഞ്ചു വര്‍ഷത്തോളം ചാര്‍ളി എന്ന സിനിമ ചെയ്യുവാനായി സംവിധായകന്‍ കിരണ്‍രാജ് കഠിന പ്രയത്‌നത്തില്‍ ആയിരുന്നു. കാസര്‍കോട് സ്വദേശിയായ അദ്ദേഹം ഒന്നരവര്‍ഷം സമയമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article