400 കോടിക്ക് അടുത്തെത്തി,'വിക്രം' കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 22 ജൂണ്‍ 2022 (15:08 IST)
ആക്ഷൻ രംഗങ്ങളും വൈകാരിക രംഗങ്ങളും നിറഞ്ഞ 'വിക്രം' സിനിമാപ്രേമികളെ തിയേറ്ററുകളിലേക്ക് ആകർഷിച്ചു. 19 ദിവസങ്ങളായി പ്രദർശനം തുടരുന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. 
 
 കമൽഹാസൻ നായകനായെത്തിയ ചിത്രം റിലീസ് ചെയ്ത മൂന്നാമത്തെ ആഴ്ചയിലും കാണാൻ ആളുകളുണ്ട്. 'വിക്രം' 380 കോടിക്ക് അടുത്തെത്തിയെന്നും 400 കോടി വൈകാതെ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.ചിത്രം തമിഴ്നാട്ടിൽ നിന്ന് 157 കോടി രൂപ നേടി.
 
  പുതിയ റിലീസുകൾ ഉണ്ടായിരുന്നിട്ടും കേരളം, തെലുങ്ക് സംസ്ഥാനങ്ങൾ, യുകെ, ഓസ്ട്രേലിയ തുടങ്ങി നിരവധി ഇടങ്ങളിൽ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍