'ലൈഫിലെ ഏറ്റവും സ്‌പെഷ്യലായ വര്‍ഷം'; 19(1)(a) ഒന്നാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് സംവിധായിക ഇന്ദു വി.എസ്

കെ ആര്‍ അനൂപ്
ശനി, 29 ജൂലൈ 2023 (15:07 IST)
19(1)(a) റിലീസായി ഇന്നേക്ക് ഒരു വര്‍ഷം. വിജയ് സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായിക 
  ഇന്ദു വി.എസ്.
 
'ലൈഫിലെ ഏറ്റവും സ്‌പെഷ്യലായ ഒരു വര്‍ഷമാണ്.. മനോഹരമായ യാത്രയാണ്...ഇത് സാധ്യമാക്കിയ എല്ലാവരോടും, നന്ദിയും സ്‌നേഹവും',-ഇന്ദു വി.എസ് കുറിച്ചു.
നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രം ചിത്രം ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് പ്രദര്‍ശത്തിന് എത്തിയത്. ജൂലൈ 29ന് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
 
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article