ഇന്ത്യൻ സഞ്ചാരികൾക്ക് സുവർണാവസരം, തായ്‌ലൻഡിൽ പോകാൻ ഇനി വിസ വേണ്ട

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (20:37 IST)
വെക്കേഷന്‍ കാലത്ത് തായ്‌ലന്‍ഡ് ബീച്ചുകളിലും കസീനോകളിലും ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത. 2023 നവംബര്‍ 10 മുതല്‍ 1024 മെയ് 10 വരെയുള്ള കാലയളവില്‍ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ വിസയില്ലാതെ പ്രവേശിക്കാം. സീസണ്‍ സമയത്ത് പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് തായ്‌ലന്‍ഡ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. നേരത്തെ ചൈനീസ് പൗരന്മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താവാണ് ഇന്ത്യ. അടുത്തവര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്‌ലന്‍ഡ് ലക്ഷ്യമിടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article