ഇസ്രായേലിനെ അനുകൂലിച്ച് പോസ്റ്റ്, 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്ത് നടപടിയെടുത്തു, സ്ഥിരീകരിച്ച് വി മുരളീധരൻ

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (18:59 IST)
ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിന് 2 മലയാളി നഴ്സുമാർക്കെതിരെ കുവൈത്തിൽ നടപടിയുണ്ടായതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരു നഴ്സിനെ പുറത്താക്കിയെന്നും മറ്റൊരാളെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായുമാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്.
 
വിദേശരാജ്യങ്ങളിലെ സമൂഹമാധ്യമങ്ങൾക്ക് മേലുള്ള നിയന്ത്രണം കണക്കിലെടുത്ത് ഇത്തരം പോസ്റ്റുകളിടുന്നതിൽ മാർഗനിർദേശം പുറത്തിറക്കാൻ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article