ഇന്ത്യൻ ഫുട്ബോളിന് വരാനിരിക്കുന്നത് വസന്തകാലം, സാഫ് കപ്പ് ഫൈനലിൽ അമ്പരപ്പിച്ച് ആരാധകരുടെ നിര: ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കിരീടം

ബുധന്‍, 5 ജൂലൈ 2023 (13:19 IST)
സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കുവൈറ്റിന്റെ വെല്ലുവിളിയെ അതിജീവിച്ച് കിരീടം സ്വന്തമാക്കി ഇന്ത്യ. ബെംഗളുരുവില്‍ വെച്ച് നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ കുവൈത്തിന് പിന്നിലായിരുന്നെങ്കിലും ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 2 ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്.
 
അതേസമയം വമ്പിച്ച കാണികളുടെ സാന്നിധ്യത്തിലാണ് ഫൈനല്‍ മത്സരത്തിന് അരങ്ങൊരുങ്ങിയത്. ഫുട്‌ബോളിന് കാര്യമായ സ്വാധീനമില്ലാത്ത ബെംഗളൂരുവില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കണ്ഡീരവ സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഫൈനല്‍ മത്സരം നടന്നത്. പതിനാലാം മിനിറ്റില്‍ ഗോള്‍ വഴങ്ങേണ്ടീ വന്നിട്ടും ഇന്ത്യയ്ക്ക് തിരിച്ചെത്താന്‍ സാധിച്ചത് കാണികളുടെ മികച്ച പിന്തുണ മൂലമാണ്. അതേസമയം മത്സരത്തില്‍ കടുത്ത പോരാട്ടം കാഴ്ചവെച്ച കുവൈറ്റ് ടീമിനെ അഭിനന്ദിച്ചാണ് ആരാധകര്‍ കളം വിട്ടത്. രാജ്യത്ത് ഫുട്‌ബോള്‍ വളരുമെന്ന ഉറച്ച സൂചന നല്‍കുന്നതായിരുന്നു കാണികളുടെ പിന്തുണ.
 
ഫിഫാ റാങ്കിങ്ങില്‍ 24മത് സ്ഥാനത്ത് വരെ എത്തിയിട്ടുള്ള ചരിത്രമുള്ള കുവൈറ്റിനെതിരെ വിജയം നേടാനായത് വലിയ ആത്മവിശ്വാസമാണ് ഇന്ത്യന്‍ ടീമിന് നല്‍കുന്നത്. ഈ വര്‍ഷത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത് കിരീടനേട്ടമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍