സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് ബി ജെ പി വ്യാപകമായ പിന്തുണ നൽകിയ ഹർത്താലി വ്യാപകമായി പൊതു മുതൽ നശിപ്പിക്കപ്പെടുകയും അക്രമങ്ങൾ അരങ്ങേറുകയും ചെയ്തപ്പോൾ വരാനിരിക്കുന്ന പൊതു പണിമുടക്ക് സംബന്ധിച്ച് സംയുക്ത സമര സമിതി നേതാക്കൾ ചില ഉറപ്പുകൾ നൽക്ലിയിരുന്നു.
ആരെയും നിർബന്ധിച്ച് കട അടപ്പിക്കില്ല. ജനജീവിതം ദുസ്സഹമക്കുന്നത് ഒരിക്കലും അനുവദിക്കില്ല, അക്രമങ്ങൾ ഉണ്ടാകില്ല, പണിമുടക്ക് ഒരിക്കലും ബന്ധായി മാറില്ല എന്നിങ്ങനെ പോകുന്നു ആ ഉറപ്പുകൾ.എന്നാൽ നടന്നത് എന്താണ് ? തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആരും എതിരല്ല. പക്ഷേ അതിന് ജനങ്ങൾ എന്ത് പിഴച്ചു,
രാജ്യത്തെ പൊതുമുതൽ എന്തിന് തല്ലിതകർത്തു ? പണിമുടക്ക് ദിവസങ്ങളിലെ ഏക യാത്രോപാധിയായ ട്രെയിൻ എന്തിന് തടയുന്നു ? ട്രെയിൻ തടഞ്ഞ് ആളുകളെ ബുദ്ധിമുട്ടിക്കുന്നതുകൊണ്ട് കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ മാറ്റുമോ ? ഈ ചോദ്യങ്ങൾക്ക് നേതാക്കൾ മറുപടി പറയേണ്ടതുണ്ട്.
യാതൊരുവിധ അക്രമ സംഭവങ്ങളും ഉണ്ടാകില്ല എന്ന് ഉറപ്പു നൽകിയാണ് പണിമുടക്ക് ആരംഭിച്ചത്. എന്നാൽ സംസ്ഥാനത്ത് പല ഇടങ്ങളിലും ഭീഷണിപ്പെടുത്തി തന്നെ പണി മുടക്കിച്ചു. പണിമുടക്ക് ദിവസം തുറന്നുപ്രവർത്തിച്ചതിന് തിരുവന്തപുരത്ത് എസ് ബി ഐയുടെ ട്രഷറി ഷാഖ സമരാനുകൂലികൾ തല്ലിത്തകർത്തു.
ആദ്യ ദിവസത്തിന് ശേഷം ട്രെയിൻ തടയില്ല എന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാം ദിവസവും ട്രെയിൻ തടഞ്ഞ ആളുകളെ ബുദ്ദിമുട്ടിലാക്കി. സംസ്ഥാനത്ത് ഒരു ബന്ദിന്റെ പ്രതീതി തന്നെയാണ് പണിമുടക്ക് ദിവസവും ഉണ്ടായത്. ഇപ്പോൾ സമരത്തിൽ പങ്കാളികളായിരുന്ന സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി അക്രമങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ തള്ളിപ്പറഞ്ഞതുകൊണ്ട് സംഭവിച്ച കാര്യങ്ങൾ ഇല്ലാതാവില്ലല്ലോ.