ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഭർത്താവ് ഒളിവിൽ

റെയ്‌നാ തോമസ്
ബുധന്‍, 22 ജനുവരി 2020 (09:28 IST)
അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 27കാരന്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു മര്‍ദ്ദനം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
പുലര്‍ച്ചെ നാലുമണിയോടെ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ഇയാള്‍ കല്ലുകൊണ്ട് തല്ലുകയായിരുന്നു. മദ്യപിച്ചെത്തിയ ഇയാള്‍ യുവതിക്ക് മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച്‌ വഴക്കിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. പൂനെയിലെ കാലേവാഡി എന്ന സ്ഥലത്താണ് 27 കാരനായ ഭര്‍ത്താവും 22 കാരിയായ ഭാര്യയും താമസിച്ചിരുന്നത്.
 
 
ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്കും കൈക്കും കഴുത്തിനുമാണ് പരിക്കുകള്‍. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഭര്‍ത്താവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അയല്‍ക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article