പ്രായപൂർത്തിയാകാത്ത 4 പെണ്മക്കളെ വർഷങ്ങളോളം പീഡിപ്പിച്ചു; മലപ്പുറത്ത് പിതാവ് അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്

ഞായര്‍, 19 ജനുവരി 2020 (11:31 IST)
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത നാല് മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 
 
സ്കൂൾ അധികൃതർ നടത്തിയ കൌൺസിലിങ്ങിനിടെയാണ് കുട്ടികൾ സംഭവം വെളിപ്പെടുത്തിയത്. ഇതോടെ അധ്യാപകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇയാള്‍ക്ക് 47 വയസുണ്ട്. പോസ്കോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 
കുട്ടികളില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയ പോലീസ് പെണ്‍കുട്ടികളുടെ അമ്മയെയും ചോദ്യം ചെയ്യുകയാണ്. അമ്മയുടെ കൂടെ അറിവോടെയാണ് ക്രൈം നടന്നിരിക്കുന്നതെങ്കിൽ അവരേയും അറസ്റ്റ് ചെയ്യും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍