ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കത്തിച്ചു; യുവാവ് അറസ്റ്റിൽ

ഗോൾഡ ഡിസൂസ

വ്യാഴം, 16 ജനുവരി 2020 (16:22 IST)
കുടുംബവഴക്കിനെ തുടർന്ന് ഗർഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ റായ് ബറേലിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്. കൊലപാതകത്തിന് സാക്ഷിയായ മൂത്ത മകൾ മുത്തശിയുടെ വീട്ടിലെത്തി സംഭവം പറഞ്ഞതോടെ കൊല പുറം‌ലോകം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
27കാരിയായ ഊർമിളയാണ് കൊല്ലപ്പെട്ടത്. ഊർമിളയുടെ ഭർത്താവ് രവീന്ദ്ര കുമാറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ കഥ ചുരുളഴിഞ്ഞത്. 2011 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് ഏഴും പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളുണ്ട്. 
 
ഊർമിള വീണ്ടും പെൺകുട്ടിയെ പ്രസവിക്കുമോയെന്ന് രവീന്ദ്ര സംശയിച്ചിരുന്നു. ഇതിനെ ചൊല്ലി പലതവണ ഭാര്യയുമായി ഇയാൾ വഴക്കിട്ടിരുന്നു. . വാക്കു തർക്കത്തെ തുടർന്ന് ദേഷ്യത്തിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. ശേഷം മൃതദേഹം മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചുമാറ്റി. അവശിഷ്ടങ്ങൾ കത്തിച്ചശേഷം ചാരം ബാഗിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍