മൂന്നരവയസ്സുകാരന് പീഡനം, നാൽപ്പതുകാരി അറസ്റ്റിൽ

അഭിറാം മനോഹർ
ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:21 IST)
കോലഞ്ചേരി: മൂന്നര വയസ്സുക്കാരനെ പീഡിപ്പിച്ച കേസിൽ കോലഞ്ചേരിയിൽ നാൽപ്പതുവയസ്സുകാരിയുടെ പേരിൽ പോക്‌സോ കേസ് റജിസ്റ്റർ ചെയ്തു.  പുത്തങ്കുരിശ് പോലീസാണ് കേസെടുത്തത്.
 
കുട്ടിയെ സ്ത്രീയുടെ കൈവശം നോക്കാനേൽപ്പിച്ച് പുറത്തുപോയി തിരികെ വന്നപ്പോൾ തന്നെ ഉപദ്രവിച്ചതായി കുട്ടി അമ്മയുടെ അടുത്ത് പറയുകയായിരുന്നു. ഇതിനനുസരിച്ച് അമ്മയാണ് പോലീസിന് പരാതി നൽകിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ നിർദേശത്തെതുടർന്നാണ് യുവതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രതി ഇപ്പോൾ റിമാൻഡിലാണൂള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article