‘എന്നെ വിവാഹം ചെയ്തോ ഇല്ലെങ്കിൽ ഒരുമിച്ചുള്ള സെൽഫി ഭർത്താവിനെ കാണിക്കും’- യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ചിപ്പി പീലിപ്പോസ്

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (12:47 IST)
വിവാഹഭ്യർത്ഥന സ്വീകരിച്ചില്ലെങ്കിൽ ഒരുമിച്ചുള്ള സെൽഫി ഭർത്താവിനെ കാണിച്ച് ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് പറഞ്ഞ യുവാവിനെതിരെ പരാതി നൽകി യുവതി. യുവതിയോട് സൗഹൃദം സ്ഥാപിച്ച് സെൽഫിയെടുത്ത ശേഷമാണ് ആ ഫോട്ടോ ഉപയോഗിച്ച് ടാക്സി ഡ്രൈവറായ ചന്ദ്രശേഖർ യുവതി ബ്ലാക്മെയിൽ ചെയ്തത്. 
 
ബംഗളൂരുവിലാണ് സംഭവം. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 38കാരിയെ സെൽഫി കാണിച്ച് ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 
 
വിവാഹ അഭ്യർത്ഥന സ്വീകരിച്ചില്ലെങ്കിൽ സെൽഫികൾ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും തന്നെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുമെന്നും യുവാവ് പറഞ്ഞിരുന്നു. തന്നെ വിവാഹം ചെയ്തുതരണമെന്ന് അമ്മയോടും ബന്ധുക്കളോടും ഇയാൾ ആവശ്യപ്പെട്ടതായും യുവതി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായ ചന്ദ്രശേഖർ അവിവാഹിതനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍