20കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

തുമ്പി ഏബ്രഹാം

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (09:58 IST)
ഛത്തീസ്‌ഗഡിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്താൻ ശ്രമം. പീഡിപ്പിച്ച ശേഷം 20കാരിയെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് പ്രതികൾ ശ്രമിച്ചത്. സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജ്‌നന്ദ്‌ഗാവിൽ ഡിസംബർ 2ന് രാത്രിയാണ് സംഭവം.
 
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവർക്ക് 19നും 20നും ഇടയിലാണ് പ്രായം. അമ്മാവന്റെ വീട്ടിൽ കുടുംബ‌ ചടങ്ങിനെത്തിയതായിരുന്നു യുവതി. മാലിന്യം കളയാൻ പുറത്തേക്ക് പോയ പെൺകുട്ടിയെ നാല് പേര് ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. 
 
കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപെട്ടു. ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് യുവതി ഇനിയും മുക്തയായിട്ടില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ മധ്യപ്രദേശിൽ നിന്നും രാജ്‌നന്ദ്‌ഗാവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍