പൊലീസിൽനിന്നും രക്ഷപ്പെടുന്നതിനിടെ കള്ളന്റെ കയ്യിൽനിന്നു നടുറോട്ടിൽ വീണത് 1.5കോടിയോളം പണം അടങ്ങുന്ന ബാഗ്. ചെന്നൈ നഗരത്തിലെ അണ്ണാ സാലെക്ക് സമീപത്താണ് സംഭവ ഉണ്ടായത്. പ്രദേശത്തെ ഒരു വീട്ടിൽനിന്നും പണം മോഷ്ടിച്ചെത്തിയ കള്ളൻനൻ നേരെ ചെന്നുപെട്ടത് നൈറ്റ് പട്രോളിംഗിലായിരുന്ന പൊലീസിന് മുന്നിലേക്ക്.
ഇതോടെ പൊലീസിൽനിന്നും രക്ഷപ്പെടാൻ കള്ളൻ ഓട്ടം തുടങ്ങി. പൊലീസ് വാഹനവുമായി കള്ളന്റെ പിന്നാലെയും കൂടി. പണം നിറച്ച മൂന്ന് ബാഗുകളാണ്. കള്ളന്റെ കൈവശം ഉണ്ടായിരുന്നത്. ഓട്ടത്തിനിടെ ഒരു ബാഗ് കള്ളന്റെ കയ്യിൽനിന്നും റോഡിൽ വീണു. ബാഗ് എടുക്കാൻ ശ്രമിക്കാതെ കള്ളൻ ഓട്ടം തുടർന്നു. പൊലീസ് പിൻമാറുന്നില്ല എന്ന മനസിലായതോടെ കയ്യിലുണ്ടായിരുന്ന മറ്റുരണ്ട് ബാഗുകളും തെരുവിൽ ഉപേക്ഷിച്ച് കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.
1,56,61,560 രൂപയാണ് മൂന്നു ബാഗുകളിലയി ഉണ്ടായിരുന്നത്. സംഭവത്തിൽ സൈദാപേട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എം ബാലകൃഷ്ണൻ എന്ന ബിസിനസുകാരന്റെ വീട്ടിൽനിന്നും മോഷ്ടിച്ച പണമാണ് കള്ളൻ തെരുവിൽ ഉപേക്ഷിച്ചത് എന്ന് പിന്നീടുള്ള അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. കള്ളനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊജ്ജിതമാക്കിയിട്ടുണ്ട്.