ആർക് ഒഎസ് എന്ന പേരിൽ സോഫ്‌റ്റ്‌വെയറിന് ഹോവെയ് ട്രേഡ്മാർക്ക് നേടിക്കഴിഞ്ഞു. ഗുഗിളുമായുള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ആർക്ക് ഒഎസിൽ ഹോവെയ്‌യുടെ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തും. ആർക് ഓഎസും, ഹോവെയ്‌യുടെ യൂസർ ഇന്റർഫേസായ ഇ എം യു ഐയും കൂടിചേരുമ്പോൾ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒ എസുമയി പുതിയ ആർക് ഒഎസിന് വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ല.
അമേരിക്കൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുണ്ടായാൽ ആൻഡ്രോയിഡ് ലൈസൻസുകൾ നൽകാം എന്ന നിലപാടാണ് ഗൂഗിളിനുള്ളത്. ലോകത്തെ തന്നെ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ നഷ്ടമാകുന്നത് ഗുഗിളിനും പ്രതിസന്ധി തന്നെയാണ്. അതേസമയം ആർക് ഒഎസിൽ പുറത്തിറങ്ങുന്ന സ്മാർട്ട്‌ഫോണുകളിൽ ഗൂഗിൾ മാപ്പ്, യുട്യൂബ്, ഗൂഗിൾ അസിസ്റ്റൻ, ജി മെയിൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കില്ല. ഇവക്ക് പകരം സംവിധാനം കണ്ടെത്തുക എന്നത് ഹോവെയ്ക്ക് വലിയ പ്രതിസന്ധി തന്നെയാണ്.