കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 14 മാര്‍ച്ച് 2025 (17:32 IST)
മലപ്പുറം: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി. 2006 ല്‍ കാഞ്ഞിരക്കുറ്റിയില്‍ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ തൃശൂര്‍ മണലൂര്‍ സ്വദേശി മലമ്പാമ്പ് കണ്ണന്‍ എന്നറിയിപ്പെടുന്ന വിമേഷ് (48) ആണ് ഇപ്പോള്‍ പോലീസ് പിടിയിലായത്.
 
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റിപ്പുറം പോലിസ് എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് പിടികൂടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article