കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 മാര്‍ച്ച് 2025 (16:41 IST)
പോക്‌സോ കേസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുലിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിന്‍ (23) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ മാതാപിതാക്കളെ വിവരമറിയിച്ചു. പിന്നീട് കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 
 
തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌നേഹയെ അറസ്റ്റ് ചെയ്തു. സ്‌നേഹ മെര്‍ലിനെതിരെ മുമ്പും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു ആക്രമണ കേസിലും അവര്‍ പ്രതിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article