കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

രേണുക വേണു

തിങ്കള്‍, 17 മാര്‍ച്ച് 2025 (08:53 IST)
കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. ഇന്നു രാവിലെയാണ് ശശിയുടെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന രൂപത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
 
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു. മഴയെ തുടര്‍ന്ന് ശശിയും സുഹൃത്തും ബസ് സ്‌റ്റോപ്പില്‍ കയറി നില്‍ക്കുമ്പോഴാണ് സംഭവം. ശക്തമായ മഴയെ തുടര്‍ന്ന് റോഡിനോടു ചേര്‍ന്നുള്ള ഓടയില്‍ വെള്ളംനിറഞ്ഞിരുന്നു. 
 
പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. തിരച്ചിലിനിടെ രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. 300 മീറ്റര്‍ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍