അമ്മ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി പന്ത്രണ്ടുവയസ്സുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തൃശൂരാണ് സംഭവം. സ്കൂളിലെത്തിയ കൗൺസിലറോടാണ് കുട്ടി ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഇന്റര്‍നെറ്റിലെ അശ്ലീല ദൃശ്യങ്ങള്‍ അമ്മ കാണിച്ചു തരാറുണ്ട്. രണ്ടു വര്‍ഷമായി അമ്മ മോശം കാര്യങ്ങൾ ചെയ്‌തിരുന്നതായി കുട്ടി കൗൺസിലറോട് പറഞ്ഞു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അമ്മ മോശമായി സ്പര്‍ശിക്കാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. ഉടനെ ചൈല്‍ഡ് ലൈന്‍ അധികൃതരെ കൗൺസിലർ വിവരം അറിയിച്ചു. കുട്ടിയെ വിളിച്ചു കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
ചൈലന്‍ഡ് ലൈന്‍ അധികൃതരാണ് പീഡന വിവരം പൊലീസിനെ രേഖാമൂലം അറിയിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തൃശൂര്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
നിര്‍ധന കുടുംബാംഗമാണ് പെണ്‍കുട്ടി. അമ്മയുടെ പെരുമാറ്റം മകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയേയും കൗണ്‍സിലിങ്ങിനു വിധേയമാക്കി. പോക്സോ കേസായതിനാല്‍ കരുതലോടെയാണ് പൊലീസിന്റെ നീക്കം.