നടി ഭാവനയ്ക്ക് അഞ്ജാതന്റെ വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയയാൾക്കെതിരെ പരാതിയുമായി താരം രംഗത്തെത്തിയത് വാർത്തയായിരുന്നു. സംഭവത്തിൽ ചാവക്കാട് കോടതിയില്‍ നടി രഹസ്യമൊഴി നല്കി. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.