തൂവാല കാണാതെ പോയതിന് പൊലീസിൽ പരാതി നൽകി നാഗ്‌പൂർ സ്വദേശി. മുൻ റെയിവേ ഉദ്യോഗസ്ഥനായ ഹർഷവർധൻ ജിതെയെയാണ് തുവാല കാണാതെ പോയതിൽ പൊലീസിന് പരാതി നൽകിയത്.
റെയിൽവേയിലെ തന്റെ മുൻ സഹപ്രവർത്തകരെ കാണാൻ ഹർഷവർധൻ തിങ്കളാഴ്ച ഡിവിഷണിൽ റെയിൽവേ മാനേജറുടെ ഓഫീസിൽ പോയിരുന്നു. അവിടെ നിന്ന് മടങ്ങുമ്പോഴാണ് തൂവാല കാണാതായ വിവരം ഹർഷവർധൻ ശ്രദ്ധിക്കുന്നത്.
തുവാല നഷ്ടമായെന്ന് വ്യക്തമായതോടെ ഹർഷവർധൻ സർദാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുവാല മോഷ്ടിക്കപ്പെട്ടതാണെന്നും, ആരെങ്കിലും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.