സുഹൃത്തിന്‍റെ കൗമാരിക്കാരിയ മകൾക്ക് അശ്ലീല ഫോട്ടോ അയച്ചു; 40 കാരൻ അറസ്റ്റിൽ

തുമ്പി ഏബ്രഹാം

ഞായര്‍, 1 ഡിസം‌ബര്‍ 2019 (14:14 IST)
സുഹൃത്തിന്‍റെ 17 വയസുള്ള മകൾക്ക് അശ്ലീല ഫോട്ടോ അയച്ച 40കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതത്.
 
വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പെൺകുട്ടിയുടെ നമ്പർ ഇവർ സ്വന്തമാക്കിയത്. തുടർന്ന്, പെൺകുട്ടിയുടെ ഫോണിലേക്ക് അധിക്ഷേപാർഹമായ ചിത്രങ്ങൾ അയച്ചു നൽകുകയായിരുന്നു.
 
സംഭവത്തെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിലവിൽ ജുഡിഷ്യൽ റിമാൻഡിലാണ് പ്രതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍