‘കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തി’; പെട്ടന്നുള്ള ദേഷ്യത്തിന് ചെയ്തതെന്ന് അമ്മ ആതിര

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (10:23 IST)
കേരളം ഞെട്ടിയ വാർത്തയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പുറത്തുവന്നത്. ആലപ്പുഴയിൽ പിഞ്ചുകുഞ്ഞിനെ ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മയെന്ന് പൊലീസ്. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അമ്മ ആതിര പൊലീസിനോട് പറഞ്ഞു.
 
ആദിഷയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞപ്പോള്‍ മുതല്‍ സംശയമുന നീണ്ടത് അമ്മ ആതിരയ്ക്കു നേരെയാണ്. ആതിരയുടെ പെരുമാറ്റം പൊലീസ് സൂഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ ആതിര സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്ന വീട്ടുകാരുടെ വാക്കുകൾ പൊലീസ് കാര്യമായി എടുത്തു. 
 
കുഞ്ഞിന്റെ സംസ്‌കാര സമയം വരെ പൊലീസ് നിരീഷണത്തിലായിരുന്ന ആതിരയെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article