കോടതിക്കകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകി. സാക്ഷികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാനും കോടതി നിർദേശിച്ചു. കെവിനെ തട്ടിക്കൊണ്ട് പോയെങ്കിലും തങ്ങളുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് ഷാനു ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയത്. എന്നാൽ, കെവിൻ കൊല്ലപ്പെട്ടു എന്ന് മണിക്കൂറുകൾക്കുള്ളിൽ ഷാനു അറിയിച്ചുവെന്ന ലിജോയുടെ മൊഴി പ്രതികൾക്ക് കുരുക്കാനാകുള്ള സാധ്യതയുണ്ട്. 2018 മേയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.