പാമ്പന്‍ പാലത്തിൽ ബോംബ് വെയ്ക്കും, കേരളത്തിൽ ഭീകരാക്രമണമുണ്ടാകും; ഭീഷണി വ്യാജമെന്ന് പോലീസ്

ശനി, 27 ഏപ്രില്‍ 2019 (10:05 IST)
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി സന്ദേശം വ്യാജമെന്ന് ബംഗലൂരു പൊലീസ്. വ്യജ സന്ദേശം പൊലീസിനെ അറിയിച്ചതിന് ബംഗലൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഇയാള്‍ ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
 
സൈന്യത്തില്‍ നിന്ന് വിരമിച്ച സുന്ദരമൂര്‍ത്തി ഇപ്പോള്‍ ആവലഹള്ളിയില്‍ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂര്‍ത്തി പൊലീസിനോട് പറഞ്ഞത്. 
 
അതേസമയം, പാമ്പൻ കടൽപ്പാലത്തിനും ബോംബ് ഭീഷണിയുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ചെന്നൈയിലെ പൊലീസ് ഒഫീസിലാണ് ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. ഇതും ഇയാൾ തന്നെയാണെന്നാണ് കരുതുന്നത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍