ഫോൺവിളികള്‍ അർധരാത്രിയിലും; ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു - സംഭവം കൊച്ചിയില്‍
ഫോൺവിളികള്‍ അർധരാത്രിയിലും രൂക്ഷമായതോടെ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. എറണാകുളം ജില്ലയിൽ കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് സേവിയർ(67) പൊലീസ് പിടിയിലായി.
ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഷേര്‍ളിയും സേവ്യയറും തമ്മില്‍ വഴക്ക് പതിവായിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷം വന്ന ഒരു ഫോണ്‍ കോള്‍ സ്വീകരിച്ച് ഷേര്‍ളി സംസാരിച്ചതാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്.
കൊല നടന്ന വിവരം സേവിയര്‍ തന്നെയാണ് പൊലീസില്‍ വിളിച്ചറിയിച്ചത്. ഫോണ്‍ വിളിക്കുന്നത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് പുലര്‍ച്ചെ വഴക്ക് ഉണ്ടായെന്നും തുടര്‍ന്ന് തോര്‍ത്തു കൊണ്ടു ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു സേവ്യർ പൊലീസിനു മൊഴി നൽകി.
ഭാര്യയോടുള്ള സംശയവും അർധരാത്രിയിലും ഫോണിൽ പലരുമായും സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു.