തർക്കം അതിരുകടന്നു, യുവാവ് ഇളയ സഹോദരനെ അമ്പെയ്തു വീഴ്ത്തി, അമ്പ് തുളച്ചുകയറിയത് ആന്തരിക അവയവങ്ങളിലൂടെ !

Webdunia
ബുധന്‍, 12 ജൂണ്‍ 2019 (12:43 IST)
സഹോദരനുമായുള്ള തർക്കത്തെ തുടർന്നുണ്ടായ പക തീക്കാൻ ഇളയ സഹോദരന്റെ നേർക്ക് യുവാവ് അമ്പെയ്തു. ചണ്ഡിഗഡിലെ ബൊയിരഗോൺ ഗ്രാമത്തിലാണ് സംഭവം ഉണ്ടായഥ് ആന്തരിക അവയവങ്ങളിലൂടെ അമ്പ് തുളഞ്ഞുകയറിയതോടെ സഹോദരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്,
 
കോമൻ രാംചന്ദ് എന്നീ സഹോദരങ്ങൾ തമ്മിൽ വീട്ടിൽവച്ച് തർക്കം ഉണ്ടായിരുന്നു. തർക്കത്തിനൊടുവിൽ കൊമൻ ഇളയ സഹോദരനെ നിർദാക്ഷണ്യം അമ്പെയ്ത് വീഴ്ത്തി. വീട്ടുകാർ യുവാവിനെ ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യുവാവിന്റെ ശരീരത്തിൽ നിന്നും അമ്പ് നീക്കം ചെയ്യാൻ ഡോക്ടർമർ നന്നേ ബുദ്ധിമുട്ടി.
 
യുവാന്റെ ആന്തരിക അവയവങ്ങളിലൂടെ കടന്ന് അമ്പ് ഉള്ളിലെത്തിയിരുന്നു, ഇത് നീക്കം ചെയ്യാൻ ശ്രമിക്കവെ അന്തരിക അവയവങ്ങൾ കൂടി പുറത്തുവരുന്ന സ്ഥിതി ഉണ്ടായതോടെ അരമണിക്കൂറോളം സമയമെടുത്താണ് ഡോക്ടർമാർ യുവാവിന്റെ ശരീരത്തിൽനിന്നും അമ്പ് നീക്കം ചെയ്തത്. യുവാവിന്റെ നില വശളായതിനെ തുടർന്ന് റായിപൂർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. സംഭവത്തിൽ കോട്‌വാലി പൊലീസ് കേസെടുത്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article