അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, നോക്കിയ 9പ്യൂർവ്യൂ അമ്പരപ്പിക്കും !

ചൊവ്വ, 11 ജൂണ്‍ 2019 (19:21 IST)
ഫോൺ ക്യാമറയിൽ ആദ്യ പരീക്ഷനങ്ങൽ നടത്തിയ സ്മാർട്ട്‌ഫോൺ കമ്പനിയാണ് നോക്കിയ. കാൾസീസ് ലെൻസുകൾ വരെ ഫോണുകളിൽ ഘടിപ്പിച്ച് മികച്ച ക്യാമറ അനുഭവം വർഷങ്ങൾക്ക് മുൻപേ നൽകിയിട്ടുണ്ട് നോക്കിയ, ഇടക്ക് വിപണിയിൽ നിന്നും ഇല്ലാതായെങ്കിലും വീണ്ടും നോക്കിയ സ്മാട്ട്‌ഫോണുകൾ തിരികെയെത്തി, ഇപ്പോഴിതാ 5 ക്യാമറകളുള്ള സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കുകയാണ് നോക്കിയ.
 
ക്യാമറ തന്നെയാണ് നോക്കിയ 9 പ്യൂർവ്യൂവിന്റെ പ്രധാന സവിശേഷത. 12 മെഗാപിക്സൽ വീതമുള്ള 5 ക്യാമറകൾ, മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും. അധിക ഡെപ്ത് ഓഫ് ഫീൽഡും മികച്ച പ്രകാശവും നൽകാൻ സാധിക്കുന്നതാണ് സ്മാർട്ട്‌ഫോണിൽ അഞ്ച് ക്യാമറകൾ. സീസ് ലെൻസുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.  
 
ഫോട്ടോ പകർത്തിയതിന് ശേഷവും ഫോകസ് പോയന്റുകൾ മാറ്റാനാകും. ചിത്രങ്ങൾ ഹൈഡയാനാമിക് ഇമേജെസ് ആക്കി കൺവേർട്ട് ഹെയ്യുന്നതിനും ക്യാമറയിൽ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. എൽ ഇ ഡി ഫ്ലാഷോടുകൂടിയ 20 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ നോക്കിയ നൽകിയിരിക്കുന്നത്. 2K റെസൊലൂഷനോടുകൂടിയ 5.99 ഇഞ്ച് പി ഒലെഡ് ക്യു എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.  

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് നോക്കിയ 9പ്യൂർവ്യൂവിന് കരുത്ത് പകരുന്നത് ആൻഡ്രോയിഡ് 9പൈയിലാണ് ഫോൻ പ്രവർത്തിക്കുക. 6 ജി ബി റാം 128 സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കുന്നത്. ക്യു ഐ വയർലെസ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 3320 എം എ എച്ച് ബറ്ററിയാണ് ഫോണിൽ നൽകിയിരികുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍