ഉടുപ്പിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ ഇത് ചിരി പടർത്തിയെങ്കിലും ഗ്രാമവാസികൾക്ക് ഇത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഉടുപ്പിയിൽ കടുത്ത വേനലിനെ തുടർന്ന് ജലക്ഷാമം രൂക്ഷമാണ്. ഇതിൽ നിന്നും രക്ഷ നേടാൻ മഴ നേരത്തെ എത്തുന്നതിനാണ് തവളകളെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് നടത്തുന്നത്. മണ്ഡൂക പരിണയം എന്നാണ് ഈ ചടങ്ങിന്റെ പേര്. വളരെ കൗതുകം തോന്നിക്കുന്നതാണ് ചടങ്ങ്.
രണ്ട് ഗ്രാമങ്ങളിൽ നിന്നുമാണ് ആൺ തവളയെയും പെൺ തവളയെയും കണ്ടെത്തുക. ആൺ തവളക്ക് വരുൺ എന്നും പെൺ തവളക്ക് വർഷ എന്നും പേരു നൽകും. ശേഷം ഇരു തവളകളെയും വിവാഹം വേഷം ധരിപ്പിച്ച് ഹിന്ദു പാരമ്പര്യം അനുസരിച്ചാണ് വിവാഹം നടത്തുക. 100ഓളം അതിഥികളുടെ സാനിധ്യത്തിലായിരുന്നു തവളകളെ വിവാഹം കഴിപ്പിച്ചത്. വിവാഹ ശേഷം ഇരു തവളകളെയും മണൊപ്പാലിന് സമീപത്തുള്ള മണ്ണപ്പല്ല എന്ന സ്ഥലത്ത് കൊണ്ടുചെന്ന് വിടും. ഇങ്ങനെ ചെയ്താൽ മഴയുടെ ദൈവങ്ങൾ സന്തുഷ്ടരാകും എന്നാണ് വിശ്വാസം.