ആന്ധ്രാ ഗവർണറാകുമെന്ന വാർത്തകൾ തള്ളി മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗവർണറായി തന്നെ നിയമിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഷമ ഗവർണറാകുമെന്ന് വാർത്തകൾ പുറത്ത് വന്നത്.