കേസില്‍ നിന്നും രക്ഷപെടാനായി ത്രിപുരയില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത എംഎല്‍എ അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിടിഎഫ്) എംഎല്‍എ ധനഞ്ജോയ് ത്രിപുരയാണ് (29) പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. കഴിഞ്ഞ മാസം 20ന് വിവാഹ വാഗ്ദാനം നല്‍കി തന്നെ എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു.