ചർച്ചക്ക് തയ്യാറെന്ന് ഇന്ത്യയും: സുഷമാ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (20:04 IST)
ഇന്ത്യാ പാക് സമാധാന ചർച്ഛകൾ പുനരാരംഭിക്കണമെന്ന പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ അഭ്യർത്ഥന പരിഗണിച്ച് ചർച്ചക്ക് തയ്യാറാണെന്ന് ഇന്ത്യ. യു എന്‍ ജനറല്‍ അസംബ്ലിക്കിടെ സുഷമ സ്വരാജ് പാക് വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
 
പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ഖാന് ആശംശ അറിയിച്ച്‌ ആഗസ്റ്റ് ഇരുപതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ കത്തിനുള്ള മറുപടിയിലാണ് ഇന്ത്യാ-പക് സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇമ്രാൻ ഖാൻ അഭ്യർത്ഥിച്ചത്. 
 
സമാധന ചർച്ചകൾക്ക് തയ്യാറാണെന്ന കാര്യം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു എന്‍ ജനറല്‍ അസംബ്ലിക്കിടെ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും, പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും കൂടിക്കാഴ്ച നടത്തും. അതേസമയം കൂടിക്കാഴ്ചയിൽ അജണ്ടയിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഇന്ത്യൻ സൈനികനെ പാകിസ്ഥാൻ സൈനികർ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍