പാകിസ്ഥാൻ സൈനികരുടെ തല ഇന്ത്യൻ സൈന്യം വെട്ടാറുണ്ട്, പക്ഷേ അത് പ്രദർശിപ്പിക്കാറില്ലെന്ന് നിർമല സീതാരാമൻ
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:10 IST)
ഡൽഹി: പാകിസ്ഥാൻ സൈനികരുടെ തലകൾ ഇന്ത്യൻ സൈന്യം വെട്ടാറുണ്ടെന്നും എന്നാൽ അത് പ്രദർശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം.
പാകിസ്ഥാൻ രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ പകരം പത്ത് പാകിസ്ഥാൻ സൈനികരുടെ തല വെട്ടുമെന്ന 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തെ ബി ജെ പിയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതിരോധ മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇന്ത്യൻ സൈന്യത്തിന്റെ വിജയങ്ങൾ തങ്ങൾ പരസ്യമാക്കാറില്ല. ഏതു തരം അക്രമത്തെ ചെറുക്കാനും ഇന്ത്യൻ സൈന്യം പ്രാപ്തരാണ്. 2016ൽ പാക് അധിമിവേശ കശ്മിരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമത്തിലൂടെ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചതാണെന്നും നിർമല സീതാരാമൻ പറഞ്ഞു.