ഡൽഹി: രാജ്യത്തെ മൂന്നു പൊതുമേഖലബാങ്ക് കൂടി ലയിച്ച് ഒന്നാകുന്നു. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ ലയിച്ച് ഒരു ബാങ്കായി പ്രവർത്തിക്കും ഇതിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
മൂന്നുബാങ്കുകളും ലയിച്ച് ഒന്നാവുന്നതിലൂടെ രാജ്യത്തെ വലിയ മൂന്നാമത്തെ ബാങ്കാണ് രൂപീകൃതമാവുക. ലയനത്തോടെ ഏത് പേരിലാവും പുതിയ ബാങ്ക് അറിയപ്പെടുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കൂടുതൽ ബാങ്കുകളെ ലയിപ്പിച്ച് ശക്തമായ ബാങ്കുകൾ രൂപീകരിക്കും എന്ന കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നത്.