ആണവ ശാക്തീകരണത്തിൽ പാകിസ്ഥാനെ അതിവേഗം മുന്നോട്ടുപോകുന്നു. 2025ഓടെ ലോകത്തിലെ അഞ്ചാമത്തെ ആണവശക്തിയായി പാകിസ്ഥാൻ മാറുമെന്നാണ് പഠന റിപ്പോർട്ട്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിലെ ഹാന്‍സ് എം. ക്രിസ്റ്റന്‍സെന്‍, റോബര്‍ട്ട് എസ്. നോറിസ്, ജൂലിയ ഡയമണ്ട് എന്നീ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
നാല് പ്ലൂട്ടോണിയം റിയാക്ടറുകളുടെ നിർമ്മാണം പാകിസ്ഥാനിൽ പുരോഗമിക്കുകയാണ്. കൂടാതെ യുറേനിയം സമ്പുഷ്ടമാക്കാനുള്ളതും അനുബന്ധവുമായ സംവിധാനങ്ങൾ പിന്നണിയിൽ ഒരുങ്ങുകയാണ്. വലിയ തോതിൽ ആണവ ശേഖരം നിലവിൽ പാകിസ്ഥാന്റെ കയ്യിലുണ്ടെന്നാണ് കണ്ടെത്തൽ.പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും ഇതിന്റെ സൂചനകൾ ലഭിക്കുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.