കേരളത്തിലെ പ്രളയവും കാലിഫോർണിയയിലെ തീപിടുത്തവും അപകടകരമായ കാലാവസ്ഥാമാറ്റത്തിന്റെ സൂചന: അന്റോണിയോ ഗുട്ടറസ്

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (13:44 IST)
അപകടകരമായ കാലാവസ്ഥാ വ്യതിയാനമാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കേരളത്തിലെ പ്രളയവും കാലിഫോർണിയയിലെ കാട്ടുതീയും ഇതിനെയാണ് സൂചിപ്പിക്കുന്നതെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇക്കാര്യത്തിൽ അടിയന്തരമായ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.  
 
ലോകത്ത് പ്രകൃതി ദുരന്തങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ഒരുവർഷം മാത്രം പ്രകൃതി ദുരന്തങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും 320 ബില്യൻ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഒരു നുറ്റാണ്ടിനിടെ ദക്ഷിണേന്ത്യയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിൽ ഉണ്ടായത്.
 
അന്തരീക്ഷ താപനില നാൾക്കുനാൾ വർധിച്ചു വരികയാണ്. ഹരിത വാതകങ്ങളുടെ സാനിധ്യം അന്തരീക്ഷത്തിൽ കൂടിവരുന്നതാണ് ഇതിന് കാരണം. ഇതിൽ മാറ്റം വരുത്താൻ പല കമ്പനികളും സൌരോർജ്ജം ഉൾപ്പടെയുള്ള ഊർജ്ജ സ്രോതസുകളിലേക്ക് മാറിക്കഴിഞ്ഞു എന്നും അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍