സ്പോൺസറുടെ വീട്ടിൽ‌വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ഇന്ത്യകാരനായ ഡ്രൈവർക്കും ഫിലിപ്പിൻസ് യുവതിക്കും കിട്ടിയത് എട്ടിന്റെ പണി

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:32 IST)
ദുബായ് സ്‌പോണ്‍സറുടെ വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വീട്ടുജോലിക്കാരിയായ ഫിലിപ്പൈന്‍ യുവതിയും ഡ്രൈവറായ ഇന്ത്യക്കാരനും പിടിയില്‍. ഇരുവര്‍ക്കുമെതിരെ സ്പോൺസർ നൽകിയ പരാതിയിൽ കോടതി വിചാരണ ആരംഭിച്ചു. 
 
ഇന്ത്യക്കാരനായ ഡ്രൈവർക്ക് വീടിനകത്തേ കയറാൻ അനുവാദം ഉണ്ടായിരുന്നില്ല. ഔട്ട് ഹൌസിലാണ് ഇയാൾ താമസിച്ചിരുന്നത്. സ്പോൺസർ പുറത്തുപോയ തക്കം നോക്കി. യുവതി ഡ്രൈവറെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. 
 
ഫിലിപ്പിൻസ് യുവതി നേരത്തെ മറ്റൊരു കാമുകനെ വീടിനകത്തേക്ക് വിളിച്ചു കയറ്റിയിരുന്നു. ഇക്കാര്യം പരിജയക്കാരിൽ നിന്നും അറിഞ്ഞ സ്പോൺസർ രഹസ്യമായി വീടിനകത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറയാണ് ഇരുവരെയും കുടുക്കിയത്. ഇന്ത്യക്കാരനെതിരെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനും, ഫിലിപ്പൈന്‍ യുവതിക്കെതിരെ ഇതിന് സൗകര്യം ചെയ്തു കൊടുത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍