കുഞ്ഞിന് ജൻമം നൽകി മിനിറ്റുകൾക്കുള്ളിൽ പരീക്ഷയെഴുതാൻ ഇരുന്ന് 21കാരി !

ചൊവ്വ, 11 ജൂണ്‍ 2019 (20:33 IST)
പ്രസവം എന്നു കേൾക്കുമ്പോൾ തന്നെ ടെൻഷനടിച്ച് ഭയപ്പെടുന്നവന്നവരാണ് നമ്മുടെ നാട്ടിലെ യുവതികൾ. എന്നാൽ കുഞ്ഞിന് ജൻമം നൽകി മിനിറ്റുകൾക്കുള്ളിൽ പരീക്ഷയെഴുതാൻ ഇരുന്ന് വിദ്യാഭ്യാസത്തിന്റെ പ്രസ്ക്തിയെ കുറിച്ച് പരയാതെ പ്രയുകയാണ് 21കരിയായ അൽമാസ് ഡെറേസ്. എതിയോപ്യ സ്വദേശിയായ യുവതി പ്രസവം കഴിഞ്ഞ് 30 മിനിറ്റുകൾക്കുള്ളിൽ തന്നെസെക്കൻഡറി സ്കൂൾ പരീക്ഷ എഴുതി.
 
റംസാൻ കാരണം പരിക്ഷ മാറ്റിച്ചതോടെയാണ് പരീക്ഷയും പ്രസവവും ഒരു ദിവസം തന്നെ വന്നത്. തിങ്കളാഴ്ച പരീക്ഷ തുടങ്ങുന്നതിന് മുൻപാണ് പ്രസവ വേദനയെ തുടർന്ന് യുവതിയെ ലേബർ റൂമിൽ കയറ്റുന്നത്. പരീക്ഷക്ക് സമയമാകുന്നതിന് മുൻപായി തന്നെ സുഖപ്രസവവും ഉണ്ടായി. ഇതോടെ ആശുപത്രിയിൽ‌വച്ചുതന്നെ അൽമാസ് പരീക്ഷ എഴുതുകയായിരുന്നു.
 
ഇംഗ്ലീസ്, അംഹാറി, കണക്ക് പരീക്ഷകൾ തിങ്കളാഴ്ച അശുപത്രിയിൽ ഇരുന്ന് തന്നെ അൽമാസ് എഴുതി. ബാക്കിയുള്ള പരീക്ഷകൾ എക്സാം ഹാളിൽപോയി തന്നെ എഴുതാനാണ് അൽമാസിന്റെ തീരുമാനം. 'ഗർഭകാലത്ത് പഠിക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. അടുത്ത വർഷം വരെ പരീക്ഷക്കായി കാത്തിരിക്കൻ ഞാൻ തയ്യാറായിരുന്നില്ല. പ്രസവത്തിൽ കോംപ്ലിക്കേഷൻ ഇല്ലാതിരുന്നതാണ് ആശുപത്രിയിൽ നിന്നും തന്നെ പരീക്ഷ എഴുതാൻ സാധിച്ചത്' എന്ന് അൽമാസ് ബിബിസിയോട് പറഞ്ഞു.
 
അൽമാസിന് അശുപത്രിയിൽ ഇരുന്ന് പരീക്ഷ എഴുതാൻ സ്കൂള അധികൃതരെ സമ്മതിപ്പിക്കേണ്ടി വന്നു എന്ന് അൽമാസിന്റെ ഭർത്താബ് ടെഡെസെ ടുളു പറഞ്ഞു. യൂണിവേർസിറ്റി അഡ്മിഷനു വേണ്ടിയുള്ള രണ്ട് വർഷത്തെ കോഴ് ചെയ്യണം എന്നാണ് അൽമാസിന്റെ ആഗ്രഹം. പരീക്ഷയിൽ നന്നായി എഴുതാൻ സധിച്ചതായും കുഞ്ഞ് നന്നായി ഇരിക്കുന്നു എന്നു അൽമാസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍