കോളജ് വിദ്യാര്‍ത്ഥിനികളെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍

Webdunia
ശനി, 18 നവം‌ബര്‍ 2017 (20:38 IST)
കോളജ് വിദ്യാര്‍ത്ഥിനികളെ നോക്കി സ്വയംഭോഗം ചെയ്ത കുറ്റത്തിന് ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ചെമ്പൂരിലെ ഒരു പ്രശസ്തമായ ഹോട്ടലിലാണ് സംഭവം.
 
മയൂര്‍ കാംബ്ലെ എന്ന 22കാരനാണ് പൊലീസിന്‍റെ പിടിയിലായത്. ഹോട്ടലില്‍ നാല് കോളജ് വിദ്യാര്‍ത്ഥിനികള്‍ എത്തിയയുടന്‍ അവരെ നോക്കി കാംബ്ലെ സ്വയംഭോഗത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 
 
പെണ്‍കുട്ടികള്‍ ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരെ വിവരം അറിയിച്ചു. കാംബ്ലെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ ഹോട്ടലിലെ ജീവനക്കാരനാണ്.
 
ഇയാള്‍ക്കെതിരെ ഐ പി സി 509, 354 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article