പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ശനി, 18 നവം‌ബര്‍ 2017 (15:14 IST)
അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മുംബൈയിലെ താനെയിലാണ് സംഭവം. ബീഹാര്‍ സ്വദേശിയായ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.  
 
പതിനഞ്ചു ദിവസം മുമ്പായിരുന്നു ഇയാള്‍ മദ്രസയില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. മദ്രസയില്‍ വച്ചുണ്ടായ ദുരനുഭവം പെണ്‍കുട്ടി രക്ഷിതാക്കളോട് തുറന്നുപറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി മുംബൈ പൊലീസിനെ സമീപിച്ചത്. രക്ഷിതാക്കല്‍ നല്‍കിയ പരാതിയില്‍ പോക്സോ നിയമമനുസരിച്ചാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍