നിധി ലഭിക്കാന്‍ മുത്തശ്ശിയെ തലയറുത്തു കൊന്നു; യുവാവ് അറസ്‌റ്റില്‍

Webdunia
ശനി, 23 ഫെബ്രുവരി 2019 (12:01 IST)
നിധി ലഭിക്കാന്‍ യുവാവ് മുത്തശ്ശിയെ തലയറുത്തു കൊന്നു. കർണാടകയിലെ ബദാനഗോഡി ഗ്രാമത്തിലാണ് സംഭവം. പുട്ടവ്വ ഗൊള്ളാറ(75)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇവരുടെ പേരമകൻ രമേശ്​ഗൊള്ളാറ (32)യെ പൊലീസ് അറസ്‌റ്റ് ചെയ്തു.

നിധി ലഭിക്കാനാണ് നരബലി നടത്തിയതെന്നും മനസിലും ശരീരത്തിലും ആവേശിച്ച ഹുളിഗമ്മ ദേവിയാണ് നിധി ലഭിക്കണമെങ്കില്‍ നരബലി നടത്താന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്ന് രമേശ്​പൊലീസിനോട് പറഞ്ഞു.

കൊല നടത്തിയ ശേഷം മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് രമേശ് രക്ഷപ്പെടുകയായിരുന്നു. ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് പുട്ടവ്വയെ കൊല ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും രമേശിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗ്രാമത്തിലെ വിജനമായി സ്ഥലത്തു  നിന്നാണ് പിന്നീട് ഇയാളെ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുമ്പ് ഒരു ആണ്‍‌കുട്ടിയെ നരബലി നല്‍കിയ കേസിലെ പ്രതിയാണ് രമേശ്.

അനുബന്ധ വാര്‍ത്തകള്‍

Next Article