പെരിയയിൽ സി പി എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ശരത്‌ലാലിന്റേയും കൃപേഷിന്റേയും വീട് സന്ദർശിച്ച് കെ കെ രമ. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ തല പൂക്കുല പോലെ ചിതറിക്കുമെന്നു സിപിഎം നേതാക്കള്‍ പ്രസംഗിച്ചിരുന്നുവെന്നും അതിനു സമാനമാണു പെരിയയിലെ കൊലപാതകമെന്നും ന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. രമ.
ഒരാള്‍മാത്രം പ്ലാന്‍ചെയ്താല്‍ ഇത്രയും ഹീനമായ കൊല നടത്താനാകില്ല. ഒരാളുടെ വ്യക്തിവിദ്വേഷംമാത്രമാണ് രണ്ടു ചെറുപ്പക്കാരെ കൊന്നൊടുക്കാന്‍ കാരണമായതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും രമ പറഞ്ഞു. ഇതിനിടെ പെരിയ ഇരട്ടക്കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു. ഐജി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക.